സമരം കടുപ്പിച്ച് മൽസ്യത്തൊഴിലാളികൾ: വിഴിഞ്ഞത്ത് സുരക്ഷ കൂട്ടി; കൂടുതൽ പൊലീസുകാർ

vizhinjam-port-protest-more-police
SHARE

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികളുടെ സമരം ശക്തമായി തുടരുന്നതിനാൽ പദ്ധതി പ്രദേശത്ത് കൂടുതൽ പൊലീസിനെ സർക്കാർ വിന്യസിച്ചു. പ്രതിഷേധക്കാര്‍ ഇന്നലെ പദ്ധതി പ്രദേശത്ത് പ്രവേശിച്ചതോടെയാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്. അതേസമയം, മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളില്‍ അടിയന്തര പരിഹാരം ഉറപ്പു നൽകിയും രണ്ട് പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാതെയുമാണ് മന്ത്രിമാരായ വി അബ്ദുറഹിമാനും ആന്റണി രാജുവും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച അവസാനിച്ചത്. 

തീരശോഷണത്തിന് ശാശ്വത പരിഹാരം, ക്യാംപുകളിൽ കഴിയുന്നവരെ വാടക നൽകി മാറ്റിപ്പാർപ്പിക്കൽ, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, കാലാവസ്ഥാ മുന്നറിയിപ്പിൽ തൊഴിൽ നഷ്ടമാകുന്നവർക്ക് മിനിമം വേതനം, മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളില്‍ ധാരണയിലെത്തി. തുറമുഖ നിർമാണം നിർത്തിവച്ച് തീര ശേഷണത്തെക്കുറിച്ച് പഠിക്കുക, തമിഴ്നാട് മാതൃകയിൽ മണ്ണെണ്ണ നൽകുക തുടങ്ങിയ ആവശ്യങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

English Summary: More Police deployed at Vizhinjam Port Project place as protest continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA