ന്യൂഡൽഹി ∙ ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര മിസൈൽ (വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ - വിഎൽ–എസ്ആർഎസ്എഎം) ഡിആർഡിഒയും ഇന്ത്യൻ നാവികസേനയും ചേർന്ന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ചാന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം.
നാവികസേനയുടെ കപ്പലിൽ നിന്ന് ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ആളില്ലാ വിമാനത്തിലേക്ക് തൊടുത്തുകൊണ്ട്, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കുന്നതിനുള്ള ശേഷി വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി സീക്കർ ഘടിപ്പിച്ച മിസൈലുകൾ മികച്ച കൃത്യതയോടെ ലക്ഷ്യം ഭേദിച്ചു.
ഡിആർഡിഒ വിഎൽ–എസ്ആർഎസ്എഎം സംവിധാനം തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു. പരീക്ഷണ വിക്ഷേപണത്തിൽ ഡിആർഡിഒ, ഇന്ത്യൻ നാവിക സേന എന്നിവയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
English Summary: DRDO, Indian Navy test fire indigenous Vertical Launch Short Range SAM