ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി പതിവായി ട്വിറ്ററിൽ എത്തുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ഇന്നലെ പറഞ്ഞതിനെതിരെയും രാഹുൽ രംഗത്തെത്തി. ‘ആത്മനിർഭർ ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് മോദി ശനിയാഴ്ച ഗുജറാത്തിൽ പറഞ്ഞിരുന്നു. 

‘രാജ്യത്തിന് ഖാദി, എന്നാൽ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്ററും.. എല്ലായ്‌പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല.’ രാഹുൽ ട്വീറ്റ് ചെയ്തു. യന്ത്രനിർമിതമോ പോളിസ്റ്ററിൽ നിർമിച്ചതോ ആയ പതാകകൾക്കുള്ള വിലക്ക് കേന്ദ്രം പിൻവലിച്ചിരുന്നു. പുതിയ ഭേദഗതി അനുസരിച്ച് കോട്ടൻ, പോളിസ്റ്റർ, ഖാദി, സിൽക്ക് ഖാദി, കമ്പിളി തുടങ്ങിയവ കൊണ്ടൊക്കെ നിർമിച്ച പതാകകൾ ഉപയോഗിക്കാം. ഇതു സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്

English Summary: 'Khadi For Nation' But Chinese Polyester For National Flag: Rahul Gandhi Slams PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com