26 വർഷത്തോളം കുഴിയിൽ താമസം; ‘ലോകത്തെ ഏറ്റവും ഏകാകിയായ മനുഷ്യൻ’ വിടവാങ്ങി

amazon-rain-forest-1248-30
ആമസോൺ മഴക്കാടിന്റെ ദൃശ്യം (ഫയൽ ചിത്രം)
SHARE

റിയോ ഡി ജനീറോ∙ 26 വർഷത്തോളം ഏകാന്തതയിൽ കഴിയുകയും ‘ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ’ എന്ന വിശേഷണം ലഭിക്കുകയും ചെയ്ത ആമസോൺ കാട്ടിലെ ഗോത്രവർഗക്കാരൻ മരണത്തിനു കീഴടങ്ങി. ബ്രസീൽ സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. പുറംലോകവുമായി സമ്പർക്കമില്ലാതെ കഴിഞ്ഞ ഗോത്രവർഗ വിഭാഗത്തിലെ അവസാന കണ്ണിയാണ് ഭൂമിയോടു വിടപറഞ്ഞത്.

ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിൽ സ്വയം കുഴിച്ച കുഴിയിലാണ് ഈ നിഗൂഢ മനുഷ്യൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ‘മാൻ ഓഫ് ദ് ഹോൾ’ എന്നും അദ്ദേഹം അറിയപ്പെട്ടു. ഏകദേശം 60 വയസ്സാണ് ഇദ്ദേഹത്തിനെന്നാണ് കണക്കാക്കുന്നത്.

ഓഗസ്റ്റ് 23ന്, താമസിച്ചിരുന്ന കുടിലിനു പുറത്ത് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് ബ്രസീലിന്റെ തദ്ദേശീയകാര്യ ഏജൻസി (ഫുനായി) അറിയിച്ചത്. ഇദ്ദേഹത്തിന്റെ ക്ഷേമകാര്യങ്ങൾ ഫുനായി നിരന്തരം നിരീക്ഷിച്ചിരുന്നു. ആക്രമണത്തിന്റെ ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശരീരത്തിന് ചുറ്റും കടും നിറത്തിലുള്ള തൂവലുകൾ വച്ചിരുന്നതിനാൽ സ്വയം മരണം വരിച്ചതാകാനുള്ള സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

amazon-tribesman-2018
ആമസോണ്‍ കാട്ടിലെ ഏകാകിയായ ഗോത്രവർഗക്കാരൻ 2018ൽ ക്യാമക്കണ്ണിൽ പതിഞ്ഞപ്പോൾ.

ബ്രസീൽ ഫെഡറൽ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തും. കണ്ടെത്തലുകളെക്കുറിച്ച് വിശദമായ റിപ്പോർട്ടു തയാറാക്കും. ബൊളീവിയൻ അതിർത്തിയായ റൊണ്ടോണിയ സംസ്ഥാനത്തെ തനാരു പ്രദേശത്ത് താമസിക്കുന്ന ഒരു ഗോത്രവർഗ വിഭാഗത്തിലെ അവസാനത്തെ ആളാണ് ഇദ്ദേഹമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

1970കളിൽ കന്നുകാലി വളർത്തുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ പരമ്പരയിൽ ബാക്കിയുള്ള ഗോത്ര വിഭാഗങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടെന്നാണ് പഠനം. അവസാനത്തെ ഏതാനും അംഗങ്ങളെ 1995ൽ ഉന്മൂലനം ചെയ്തു. എങ്കിലും ഇപ്പോൾ മരിച്ചയാൾ ഏതു ഗോത്ര വിഭാഗത്തിൽപ്പെട്ടയാൾ എന്നതിൽ ഉൾപ്പെടെ കൃത്യമായ വിവരമില്ല. വീടിനുള്ളിൽ കുഴിച്ച കുഴിയിൽ താമസിക്കുന്നതിനു പിന്നിലെ രഹസ്യവും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 2018ൽ മരംമുറിക്കുന്നതിനിടെ സർക്കാർ സംഘത്തിന്റെ ക്യാമക്കണ്ണിൽ ഇദ്ദേഹം പതിഞ്ഞിരുന്നു.

English Summary: Amazon Tribesman Dubbed "World's Loneliest Man" Found Dead in Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA