ADVERTISEMENT

ന്യൂഡൽഹി∙ ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി പരാമർശം. പ്രായപൂര്‍ത്തിയായില്ലെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ആൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് മറ്റേയാളിന്റെ ആധാര്‍, പാന്‍ കാര്‍ഡുകളോ സ്‌കൂള്‍ രേഖകളോ പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡില്‍ ജനനത്തീയതി 01.01.1998 ആണ്. താന്‍ പ്രായപൂര്‍ത്തിയാകാത്തയാളുമായാണ് ബന്ധപ്പെടുന്നതെന്ന് ഉറപ്പിക്കാന്‍ ഇതു മതിയാകുമെന്നും ജസ്റ്റിസ് ജസ്മീത് സിങ് ഉത്തരവില്‍ പറയുന്നു.

പരാതിക്കാരിയുടെ വിവിധ സർട്ടിഫിക്കറ്റുകളിൽ വിവിധ ജനനത്തീയതികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണ്ടെത്തി. ആധാർ കാർഡിൽ ജനനത്തീയതി 1998 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ പ്രായപൂർത്തിയാകാത്ത ആളുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് കരുതാൻ സാധിക്കില്ല. 2019 മുതൽ 2021 വരെയുള്ള സമയത്താണ് പീഡനം നടന്നതെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിലാണ് പരാതി നൽകിയത്. പരാതി നൽകാൻ ഇത്രയും വൈകിയതിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഹണി ട്രാപ് പോലുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പരാതിയിൽ പറയുന്നതിൽ അപ്പുറം പല കാര്യങ്ങളും ഈ കേസിലുണ്ടെന്ന് സംശയമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ കോടതി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. ജനനത്തീയതി സംബന്ധിച്ചും വിശദമായി അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു.  20,000 രൂപ കെട്ടിവയ്ക്കാനും പൊലീസ് സ്റ്റേഷനിൽ കൃത്യമായി ഹാജരാകാനും നിർദേശിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.   

English Summary: Can't Check Aadhaar Card Before Sex': High Court 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com