ADVERTISEMENT

ദുബായ്∙ ദുബായില്‍നിന്ന് കോഴിക്കോടിനുള്ള എയർ ഇന്ത്യ വിമാനം ഒരു ദിവസം പിന്നിട്ടിട്ടും പുറപ്പെടാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഉച്ചയ്ക്കു 2.45ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. കൈക്കുഞ്ഞുങ്ങൾ അടക്കം ഒട്ടേറെ പേരാണ് ദുരിതത്തിലായത്.

ബോർഡിങ് പാസെടുത്ത് രണ്ടരയോടെ യാത്രക്കാരെയെല്ലാം വിമാനത്തിൽ കയറ്റിയെങ്കിലും നാലു മണിക്കൂറോളം വിമാനത്തിൽ ഇരുത്തി. പിന്നീടാണു സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി യാത്ര വൈകുമെന്ന് അറിയിച്ചത്.

വിമാനത്താവളത്തിൽ മണിക്കൂറുകൾ കാത്തിരുത്തിയശേഷം വീസ കാലാവധിയുള്ളവരെ രാത്രിയോടെ ഹോട്ടലിലേക്കു മാറ്റിയെങ്കിലും സന്ദർശക വീസയിലെത്തിയ യാത്രക്കാർ വിമാനത്താവളത്തിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്.

English Summary: Dubai - Kozhikode Flight Delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com