ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹർജിയിൽ വാദം പൂർത്തിയായി. ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഹർജിയിൽ രഹസ്യവാദമാണ് നടന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച വാദം പൂർത്തിയായത് വൈകുന്നേരം 5 മണിക്കാണ്.

അതേസമയം, കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം സുപ്രീം കോടതി അനുവദിച്ചു. അടുത്ത വര്‍ഷം ജനുവരി 31ന് അകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണയ്ക്കു കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസാണു സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. നാല് ആഴ്ചയ്ക്കകം വിചാരണയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

English Summary: Actress case: Legal battle over trial court change updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com