ADVERTISEMENT

തിരുവനന്തപുരം∙ 2025ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയോട് സർക്കാർ ആവശ്യപ്പെട്ടു. ഇന്നലെയാണ് പേവിഷബാധ സംബന്ധിച്ച പഠനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ചെയർമാനായ സമിതി രൂപീകരിച്ചത്. പഠനത്തിന് 9 ടേംസ് ഓഫ് റഫറൻസ് ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോർട്ട് സമർപിക്കണം. സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

കമ്മിറ്റി പരിശോധിക്കേണ്ട കാര്യങ്ങൾ:

∙ വാക്സിനും ഇമ്യൂണോഗ്ലോബുലിനും സ്വീകരിച്ച ചില ആളുകൾക്ക് എങ്ങനെ മരണം സംഭവിച്ചു.
∙ മരണം സംഭവിക്കാതിരിക്കാൻ എന്തൊക്കെ ഇടപെടൽ സാധ്യമായിരുന്നു.
∙ വാക്സിൻ നൽകുന്നവരുടെ അറിവ്, മനോഭാവം, കഴിവ് എന്നിവ പരിശോധിക്കണം. പരിശീലനം ആവശ്യമുണ്ടോയെന്നും നോക്കണം.
∙ നിലവിലെ വാക്സീൻ നയത്തിൽ പാളിച്ചകളുണ്ടോ, മാറ്റങ്ങൾ ആവശ്യമാണോ
∙ വാക്സീൻ വഴി ഉൽപാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയുടെ പ്രവർത്തനശേഷി എങ്ങനെയെന്നു പരിശോധിക്കണം.
∙ പേവിഷ ബാധയ്ക്കെതിരെയുള്ള മരുന്നു സൂക്ഷിക്കാനുള്ള സംവിധാനം ആശുപത്രികളിൽ ഉണ്ടോ
∙ വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യക്തികളോ സ്ഥാപനങ്ങളോ തെറ്റുകളോ കുറവുകളോ വരുത്തിയുണ്ടെങ്കില്‍ അവർ ഉത്തരം പറയേണ്ട കാര്യങ്ങൾ വിശദമാക്കണം.
∙ 2025ന് മുൻപ് കേരളത്തെ പേവിഷബാധമൂലമുള്ള മരണങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള നിർദേശങ്ങൾ
∙ ഇതിലൊന്നും ഉൾപ്പെടാത്ത മറ്റു കാര്യങ്ങൾ

English Summary: Govt. set up expert committee to study rabies death in Kerala
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com