‘വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചു’; ചികിത്സാപ്പിഴവില്ലെന്ന് കെജിഎംഒഎ

abhirami-parents
1) അഭിരാമി, 2) അഭിരാമിയുടെ മൃതശരീരം പത്തനംതിട്ട റാന്നിയിലെ മോർച്ചറിയിലെത്തിച്ച ആംബുലൻസിലിരുന്നു വിതുമ്പുന്ന മാതാവ് രജനിയും പിതാവ് ഹരീഷും. ചിത്രം: അരുൺ ജോൺ∙ മനോരമ
SHARE

തിരുവനന്തപുരം∙ തെരുവു നായ കടിച്ചതിനെത്തുടർന്നു പേവിഷ ബാധയേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനിയുടെ മരണത്തിൽ ചികിത്സാപ്പിഴവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). കണ്ണിനു സമീപത്തെ മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചു. മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും മുന്‍പ് വൈറസ് ബാധിച്ചിരിക്കാമെന്നും കെജിഎംഒഎ വ്യക്തമാക്കി. 

പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ആണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് അഭിരാമിയുടെ ജീവനെടുത്തത് എന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്നും എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞുവെന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഗൗരവത്തോടെ സമീപിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

English Summary: KGMOA on Pathanamthitta Rabies death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}