ADVERTISEMENT

തിരുവനന്തപുരം∙ വിവിധ വകുപ്പുകളിലെ ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങളുടെ കണക്കെടുക്കാന്‍ ധനവകുപ്പ്. നിയമം, പൊതുഭരണം എന്നീ വകുപ്പുകളിലും പിഎസ്‌സിയിലും ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചട്ടവിരുദ്ധമായി നടന്ന സ്ഥാനക്കയറ്റങ്ങള്‍ റദ്ദാക്കി ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞദിവസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.

ഉദ്യോഗസ്ഥരെ കൊണ്ട് മൂന്നുമാസത്തില്‍ കൂടുതല്‍ അവധിയെടുപ്പിച്ച് തൊട്ടുതാഴെയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതു വഴി സര്‍ക്കാരിനു വരുന്ന അധിക ചെലവിനു തടയിടാന്‍ നടപടി കടുപ്പിക്കുകയാണ് ധനവകുപ്പ്. പിഎസ്‌സിയില്‍ ഇത്തരത്തില്‍ നല്‍കിയ 30 സ്ഥാനക്കയറ്റങ്ങള്‍ക്ക് അനുമതി തേടിയുള്ള ഫയല്‍ എത്തിയതോടെയാണ് ഇക്കാര്യത്തില്‍ പിടിമുറുക്കാന്‍ തീരുമാനിച്ചത്.

മേലുദ്യോഗസ്ഥന്‍ എടുത്ത ഒരു മാസത്തെ അവധിയുടെ പേരില്‍ പോലും കീഴുദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടെന്നു ഫയല്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. 2020 നവംബര്‍ അഞ്ചിന് ഇത്തരം സ്ഥാനക്കയറ്റങ്ങള്‍ വിലക്കി ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉദ്യോഗസ്ഥ സമിതി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പ്രാഥമിക പരിശോധനയില്‍ തന്നെ നിയമം, പൊതുഭരണം എന്നീ വകുപ്പുകളില്‍ ചട്ടം ലംഘിച്ചുള്ള സ്ഥാനക്കയറ്റങ്ങള്‍ കണ്ടെത്തിയിരുന്നു.

നിയമവകുപ്പില്‍ സ്പെഷൽ സെക്രട്ടറി റാങ്കില്‍ വരെ ഇത്തരം സ്ഥാനക്കയറ്റമുണ്ടായിട്ടുണ്ടെന്നാണു കണ്ടെത്തിയത്. ഇതോടെയാണ് വിശദമായ പരിശോധന നടത്തുന്നതിലേക്ക് ധനവകുപ്പ് നീങ്ങുന്നത്. ഇതിന് മുന്നോടിയായാണ് 2020ലെ ഉത്തരവിന് വിരുദ്ധമായി അനുവദിച്ച എല്ലാ സ്ഥാനക്കയറ്റങ്ങളും അടിയന്തരമായി റദ്ദാക്കി അധികമായി അനുവദിച്ച ആനുകൂല്യങ്ങള്‍ തിരികെ പിടിക്കണമെന്ന് ഉത്തരവിറക്കിയത്. ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളണമെന്നും ഉത്തരവ് പറയുന്നു. വിരമിക്കലിന് മുന്നോടിയായുള്ള എല്‍പിആര്‍ ലീവുകള്‍ക്ക് ഇത് ബാധകമല്ലെന്നും ധനവകുപ്പ് വ്യക്തമാക്കി.

English Summary: Finance Department Of Kerala to probe illegal promotions in various department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com