കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കഞ്ഞി വച്ചും പട്ടിണി സമരം നടത്തിയും പ്രതിഷേധം

karuvannur-bjp
കരുവന്നൂർ ബാങ്കിന് മുൻപിൽ ബിജെപി നടത്തിയ സമരം.
SHARE

തൃശൂര്‍∙ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു മുഴുവന്‍ തുകയും മടക്കി നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധം. തിരുവോണ നാളില്‍ ബാങ്കിനു മുമ്പില്‍ കഞ്ഞിവച്ചായിരുന്നു ബിജെപി പ്രതിഷേധിച്ചത്. കോണ്‍ഗ്രസാകട്ടെ മാപ്രാണം സെന്ററില്‍ പട്ടിണി സമരം നടത്തി.

കരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്ത് കഞ്ഞിവച്ചായിരുന്നു തിരുവോണദിനത്തിലെ ആദ്യപ്രതിഷേധം. വഴിയരികില്‍ അടുപ്പുകൂട്ടി കഞ്ഞി വച്ചു. ഈ കഞ്ഞി നാട്ടുകാര്‍ക്ക് വിതരണം ചെയ്തു. ബിജെപി മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. നിക്ഷേപകരെ ഇനിയും വഴിയാധാരമാക്കാതെ പണം തിരിച്ചു കൊടുക്കണമെന്നായിരുന്നു ആവശ്യം. നിക്ഷേപ തുക ചികില്‍സയ്ക്കായി കിട്ടാതെ മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി സമരത്തില്‍ പങ്കെടുത്തു.

മാപ്രാണം സെന്‍ററിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡിസിസി മുന്‍ പ്രസിഡന്റും എംഎല്‍എയുമായ എം.പി.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. 

English Summary: Karuvannur Bank scam; Congress and BJP stage protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}