ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒ.പി. മുക്കിൽ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണു ബോംബെറിഞ്ഞത്. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് അജ്ഞാതർ ആക്രമണം നടത്തിയത്. സ്റ്റീൽ ബോംബാണ് അക്രമികൾ ഉപയോഗിച്ചത്. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്നു സ്റ്റീൽ ബോംബിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്തി.

ആളൊഴിഞ്ഞ ഇടവഴിയിലാണു ബോംബ് സ്ഫോടനം ഉണ്ടായത് എന്നതിനാൽ ബോംബിന്റെ തീവ്രത പരിശോധിക്കാൻ വേണ്ടിയാണോ എന്ന കാര്യം പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ആൾതാമസമില്ലാത്ത സ്ഥലത്താണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തി അളക്കാൻ അക്രമി സംഘം ചെയ്‌തതാണെന്ന നിഗമനത്തിലാണ് അന്വേഷണം പൊലീസ് മുന്നോട്ടു കൊണ്ടുപോകുന്നതും. തുടർ‌ ആക്രമണങ്ങൾക്കുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു.

English Summary: Bomb hurled at streets in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com