രാജസ്ഥാനെ ‘കർത്തവ്യസ്ഥാൻ’ എന്നാക്കിക്കൂടെ?; ചർച്ചയായി തരൂരിന്റെ ട്വീറ്റ്

Shashi Tharoor | Photo: J Suresh / Manorama
ശശി തരൂർ (Photo: J Suresh / Manorama)
SHARE

ന്യൂഡൽഹി∙ ‘രാജ്പഥ്’ പാതയുടെ പേര് ‘കർത്തവ്യപഥ്’ എന്ന് പുനർനാമകരണം ചെയ്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ ചെയ്ത ട്വീറ്റ് ചർച്ചയാകുന്നു. ‘രാജസ്ഥാനെ കർത്തവ്യസ്ഥാൻ’ എന്ന് പുനർനാമകരണം ചെയ്തുകൂടെയെന്നായിരുന്നു അദ്ദേഹം ശനിയാഴ്ച ട്വീറ്റ് ചെയ്തത്.

‘‘രാജ്പഥിനെ കർത്തവ്യപഥ് എന്നാക്കാമെങ്കിൽ, എല്ലാ രാജ്ഭവനുകളെയും കർത്തവ്യഭവന്‍ എന്നാക്കിക്കൂടെ. എന്തിന് അവിടെ നിർത്തണം?. രാജസ്ഥാനെ കർത്തവ്യസ്ഥാൻ എന്ന് പുനർനാമകരണം ചെയ്തുകൂടെ’’– അദ്ദേഹം ട്വീറ്റ് ചെയ്തു. ‘‘എല്ലാ രാജ്ഭവനുകളും ഇനി കർത്തവ്യഭവനുകൾ എന്നറിയപ്പെടുമോ’’ എന്ന് വെള്ളിയാഴ്ച തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും ചോദിച്ചിരുന്നു.

സെപ്റ്റംബർ 8നാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കൊളോണിയൽ കാലത്തുനിന്നു നമ്മൾ പുറത്തു വന്നിരിക്കുന്നുവെന്നും എല്ലാവരിലും രാജ്യമാണ് മുഖ്യം എന്ന ചിന്ത കർത്തവ്യപഥ് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

English Summary: ‘Rajasthan as Kartavyasthan?’ Shashi Tharoor's question on Kartavyapath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}