നെടുമ്പാശേരിയിൽ യാത്രക്കാരനിൽനിന്ന് 42 ലക്ഷത്തിന്റെ സ്വർണം പിടികൂടി

Mail This Article
കൊച്ചി ∙ ദുബായില്‍നിന്നു തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനില്‍നിന്നും 42 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരന്‍ നാല് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 919 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് പിടികൂടിയത്.
ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.
യാത്രക്കാരനില്‍നിന്നും സ്വർണം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ആളെയും കസ്റ്റംസ് പിടികൂടി. കേസ് റജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചെന്നു കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Content Highlights: Gold Smuggling, Customs, Airport