ADVERTISEMENT

തിരുവനന്തപുരം∙ പ്രതിഷേധത്തിന്റെ ഭാഗമായി ഓണസദ്യ മാലിന്യത്തിലേക്കു വലിച്ചെറിഞ്ഞ ശുചീകരണ തൊഴിലാളികൾക്കെതിരെയുള്ള നടപടി പിൻവലിക്കും. സിപിഎം നേതൃത്വവുമായി മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് ഏഴു സ്ഥിരജീവനക്കാരുടെ സസ്പെൻഷനും നാലു താൽക്കാലിക ജീവനക്കാരുടെ പിരിച്ചു വിടലും റദ്ദാക്കുന്നത്. പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടുന്നത് പാർട്ടി നയമല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.

സസ്പെൻഷൻ അന്വേഷണത്തിന്റെ ഭാഗമാണെന്നും നടപടിയല്ലെന്നും മേയര്‍ പറഞ്ഞു. നടപടിയെടുക്കേണ്ടവരാണ് തൊഴിലാളികൾ എന്നു കരുതുന്നില്ല. തുടർനടപടികൾ ഭരണസമിതി ആലോചിച്ച് തീരുമാനിക്കും. പാർട്ടിയെ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കും. ജീവനക്കാരോട് വിശദീകരണം ചോദിച്ചിരുന്നു. അവ്യക്തത ഉള്ളതു കൊണ്ടാണ് സസ്പെൻഷനും പിരിച്ചുവിടലും ഉണ്ടായത്. ജീവനക്കാർ തെറ്റു ചെയ്താൽ ജാതിയോ മതമോ നോക്കിയല്ല നടപടിയെടുക്കുന്നതെന്നും മേയർ പറഞ്ഞു.

‌നഗരസഭയുടെ ചാല സർക്കിളിൽ ഓണാഘോഷത്തിന് ജീവനക്കാർക്കു നൽകിയ ഓണസദ്യയാണ് സമരത്തിന്റെ പേരിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ആഹാരത്തോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവർത്തിയെ ശക്തമായി അപലപിക്കുന്നതായി മേയർ വ്യക്തമാക്കിയിരുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യ സംവിധാനത്തിൽ അനുവദനീയമാണ്. എന്നാൽ, ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവർക്കും നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കൂ എന്നും അച്ചടക്ക നടപടി പ്രഖ്യാപിച്ചുകൊണ്ട് മേയർ സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

English Summary: Mayor Arya Rajendran to withdraw action against cleaning workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com