ട്വിറ്റർ ഏറ്റെടുക്കാനുള്ള ഇലോൺ മസ്ക്കിന്റെ തീരുമാനത്തിന് ഓഹരിയുടമകളുടെ അംഗീകാരം

Elon Musk (Photo by Ryan Lash / TED Conferences, LLC / AFP)
ഇലോൺ മസ്ക് (ഫയൽ ചിത്രം) (Photo by Ryan Lash / TED Conferences, LLC / AFP)
SHARE

സാൻഫ്രാൻസിസ്കോ∙ സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുക്കാനുള്ള ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകൻ ഇലോൺ മസ്ക്കിന്റെ തീരുമാനത്തിന് അംഗീകാരം. ട്വിറ്റർ ഓഹരി ഉടമകളാണ് അംഗീകാരം നല്‍കിയത്. 4,400 കോടി ‍ഡോളറിന് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ കഴിഞ്ഞ ഏപ്രിലിലാണ് ഒപ്പുവച്ചത്. ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) നൽകിയാണ് ഏറ്റെടുക്കൽ. ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ ഇതോടെ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. 

ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ പെരുകുന്നതിനെതിരെ ഇലോൺ മസ്ക് അടുത്തിടെയും വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഏറ്റെടുക്കലിന് അംഗീകാരം നൽകിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള അഭ്യർഥനകളോട് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചുവെന്നും കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റർ ലംഘിച്ചുവെന്നും ആരോപിച്ച് ട്വിറ്റർ വാങ്ങാനുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് മസ്ക് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഒക്ടോബറിൽ വിചാരണ നേരിടണം. 

English Summary: Twitter Shareholders Approve Elon Musk's $44 Billion Buyout Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}