ADVERTISEMENT

ലണ്ടൻ∙ യുഎസിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തിൽ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയർന്നു.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, യുഎസിലുടനീളമുള്ള സമീപകാല കേസുകളിൽ 9 ശതമാനത്തിലധികം ബിഎ.4.6 ആണ്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിൻഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം കൂടുതൽ ഗുരുതരമായ രോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയുണ്ട്. 

English Summary: Another new COVID variant is spreading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com