ADVERTISEMENT

പന്തളം ∙ വായിൽ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കടയ്ക്കാട് വടക്ക് കുമ്പഴ വീട്ടിൽ ഷാജിയാണ് (മണവാട്ടി– 45) അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലെത്തിയ ഇയാൾ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകിയെന്നും പരാതിയിലുണ്ട്.

ഭയം കാരണം വീട്ടമ്മ വിവരം പുറത്തറിയിച്ചില്ല. എന്നാൽ, തിങ്കളാഴ്ച ഇയാൾ വീണ്ടുമെത്തി താൻ കാറുമായി എത്തുമെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തയായ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 

English Summary: Rape accused arrested in Pandalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com