ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചു. ബഹ്റൈൻ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ബിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശത്തു നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനു പിന്നാലെ ഇദ്ദേഹത്തെ ഐസലേഷനിലേക്കു മാറ്റിയിരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ, ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന രീതിയിൽ ചികിത്സ ലഭ്യമാക്കുന്നുണ്ട്. രോഗം പടരാതിരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എല്ലാവിധ നടപടികളും സ്വീകരിച്ചുവരുന്നതായി ‘അറബ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിലാണ്. മങ്കിപോക്സിനെക്കുറിച്ച് ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസുകളും നൽകുന്നുണ്ട്.

Englsh Summary: Bahrain detects first monkeypox case - state media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com