ADVERTISEMENT

ലണ്ടൻ∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിനായി ലണ്ടനിലെത്തുന്ന ചൈനീസ് സംഘത്തിന് പാർലമെന്റിനുള്ളിൽ അന്തിമോപചാരം അർപ്പിക്കാൻ ബ്രിട്ടിഷ് സർക്കാർ അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ബ്രിട്ടിഷ് മാധ്യമമായ ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്‌ലിംകൾക്കെതിരായി നടക്കുന്ന അതിക്രമത്തിനെതിരെ വിമർശനം ഉന്നയിച്ച ബ്രിട്ടിഷ് പാർലമെന്റ് അംഗങ്ങള്‍ക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്ന് ചൈനീസ് പ്രതിനിധി സംഘം പാർലമെന്റ് സമുച്ചയത്തിലുള്ള വെസ്റ്റ്മിനിസ്റ്റർ ഹാളിൽ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനെതിരെ ചില പാർലമെന്റംഗങ്ങൾ ആശങ്ക ഉയർത്തി. ഇതേത്തുടർന്നാണ് തീരുമാനമെന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തിൽ ബ്രിട്ടൻ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.

വിദേശകാര്യ ഓഫിസുമായി സംസാരിച്ചശേഷം ബക്കിങ്ങാം കൊട്ടാരമാണ് അതിഥികളുടെ പട്ടിക അന്തിമമാക്കുന്നതെന്ന് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ വക്താവ് അറിയിച്ചു. സുരക്ഷാ കാര്യങ്ങളായതിനാൽ പ്രതികരിക്കുന്നില്ലെന്ന് ഹൗസ് ഓഫ് കോമൺസും വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് ചൈന വ്യക്തമാക്കി.

English Summary: China banned from viewing Queen Elizabeth lying-in-state - BBC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com