ADVERTISEMENT

തൊടുപുഴ ∙ കെഎസ്ആര്‍ടിസിയിലെ സമരപ്രഖ്യാപനത്തിനെതിരെ കടുത്ത നിലപാടെടുത്ത് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്നു മന്ത്രി വ്യക്തമാക്കി. സിംഗിള്‍ ഡ്യൂട്ടി യൂണിയനുകള്‍ നേരത്തേ അംഗീകരിച്ചതാണ്, അത് നടപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ടിഡിഎഫ് പ്രവർത്തകരാണ് ഒക്ടോബര്‍ ഒന്നു മുതല്‍ സമരം പ്രഖ്യാപിച്ചത്.

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധത്തിലാണു തൊഴിലാളികള്‍. ഇതിന്റെ ഭാഗമായാണു കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ സമരം. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എല്ലാ മാസവും അഞ്ചിനു മുൻപ് ശമ്പളം കിട്ടുമെന്നു മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉറപ്പു ലഭിച്ചതിനാൽ തല്‍ക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.

English Summary: Minister Antony Raju against Strike in KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com