ADVERTISEMENT

തൃശൂര്‍ ∙ തൃശൂർ ചേറ്റുവയില്‍ മണം പിടിച്ചെത്തിയ പൊലീസ് നായ കണ്ടെത്തിയത് 800 ഗ്രാം കഞ്ചാവ്. പ്രതിയുടെ വീട്ടില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച കഞ്ചാവാണ് പൊലീസ് നായ കണ്ടെത്തിയത്. തൃശൂര്‍ ചേറ്റുവ സ്വദേശി വിനോദിന്റെ വീട്ടില്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്നായിരുന്നു പൊലീസിനു ലഭിച്ച രഹസ്യ വിവരം. തൃശൂര്‍ റൂറല്‍ പൊലീസിന്റെ ലഹരിവിരുദ്ധ സംഘവും ഡോഗ് ‌സ്ക്വാഡും വാടാനപ്പിള്ളി പൊലീസും സംയുക്തമായാണ് കഞ്ചാവ് പരിശോധനയ്ക്കിറങ്ങിയത്.

ഒട്ടേറെ കഞ്ചാവ് കേസിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറയുന്നു. പൊലീസിനെ കണ്ടതോടെ വിനോദ് രക്ഷപ്പെട്ടു. കഞ്ചാവ് എവിടെയാണ് ഒളിപ്പിച്ചതെന്ന് ആദ്യം പൊലീസിനു കണ്ടെത്താനായില്ല. അവസാനം, റൂറല്‍ പൊലീസിന്റെ ഡോഗ് ‌സ്ക്വാഡിനെ രംഗത്തിറക്കി. കട്ടിലിനടിയില്‍ ഒളിപ്പിച്ച കഞ്ചാവ് പൊലീസ് നായ റാണ കണ്ടെത്തുകയായിരുന്നു.

ചേറ്റുവ മേഖലയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളില്‍ മുഖ്യ ആളാണ് വിനോദ്. മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളാക്കി വിൽപന നടത്തുകയാണ് ചെയ്യുന്നതെന്നു പൊലീസ് പറയുന്നു.

English Summary: Police dog sniffs out drug seizure in Thrissur house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com