ADVERTISEMENT

ന്യൂഡ‍ൽഹി∙ ക്രിസ്ത്യൻ, ഇസ്‌ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിഷൻ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പരിവര്‍ത്തിതരായ പട്ടികവിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി കമ്മിഷന്‍ പഠിക്കും. നിലവിലെ പട്ടികവിഭാഗങ്ങളുടെ പട്ടികയില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നതിന്റെ പ്രത്യാഘാതവും പരിശോധിക്കും.

കാബിനറ്റ് റാങ്കുള്ള മൂന്നോ നാലോ അംഗങ്ങള്‍ കമ്മിഷനിലുണ്ടാകും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുവര്‍ഷത്തിലേറെ സമയമെടുത്തേക്കും. കമ്മിഷന്‍ രൂപീകരണത്തോട് ന്യൂനപക്ഷകാര്യ മന്ത്രാലയം അനുഭാവപൂര്‍വം പ്രതികരിച്ചിട്ടുണ്ട്. ക്രിസ്ത്യൻ, ഇസ്‌ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര നീക്കം.

English Summary: Commission for Scheduled Caste Converts of Christianity and Islam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com