ADVERTISEMENT

മലപ്പുറം ∙ സിപിഐ മലപ്പുറം ജില്ലാസമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി കെ.ടി.ജലീല്‍ എംഎല്‍എ. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാരെന്ന് ജലീല്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. വലതുപക്ഷവും മാധ്യമങ്ങളും നിശ്ചയിക്കുന്ന അജൻഡകള്‍ക്ക് ചൂട്ടുപിടിക്കുന്നവര്‍ ദുര്‍ബലമാക്കുന്നത് ഏതു ചേരിയെയാണെന്ന് ഗൗരവപൂര്‍വമായി ആലോചിച്ചാല്‍ നന്നാകും.

യഥാര്‍ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നയിടത്തുനിന്ന് ഒരിഞ്ചുപോലും അകലില്ല. അകലുന്നുണ്ടെങ്കില്‍ അസുഖം വേറെയാണ്. അതിനുള്ള ചികിത്സ വേറെത്തന്നെ നല്‍കണമെന്നും ജലീൽ കുറിപ്പില്‍ പറയുന്നു‍. ജലീലിനുപുറമെ പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരെയും സിപിഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. അൻവറിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ജലീലിന്റെ കുറിപ്പ്.

English Summary: KT Jaleel's Reply to CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com