ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി പി.രാജീവ്. പദവിക്ക് അനുസരിച്ചാണ് എല്ലാവരും പെരുമാറേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഗവർണർക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായതാണ്. ബില്ലുകൾ റദ്ദാക്കാനും അനന്തമായി നീട്ടിക്കൊണ്ടു പോകാനുമുള്ള അധികാരം ഗവർണർക്കില്ല. ബില്ലുകളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം.

ഗവർണർ ആര്‍എസ്എസ് മേധാവിയെ കണ്ടത് അസാധാരണ നടപടിയെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന പോരു തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ഇന്നു വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഗവർണർ പങ്കെടുത്ത ചരിത്ര കോൺഗ്രസ് ചടങ്ങിൽ ഉണ്ടായ സുരക്ഷാ വീഴ്ചകൾ സംബന്ധിച്ച തെളിവുകളും ഇതുവരെ വിവാദ വിഷയങ്ങളിൽ സർക്കാരുമായി നടത്തിയ കത്തിടപാടുകളും ഗവർണർ പുറത്തുവിട്ടേക്കും.

English Summary: Minister P Rajeev Slams Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com