ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞെന്നും എത്ര യാത്രക്കാർക്ക് പരുക്ക് പറ്റിയെന്നും ഉള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ വിവരം പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ലെന്ന് മന്ത്രി റിയാസ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

2016-22 കാലയളവിൽ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞു, എത്ര യാത്രക്കാർക്ക് പരുക്കുപറ്റി എന്ന് ഓഗസ്റ്റ് 30നു കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് മന്ത്രി റിയാസിനോട് സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.

റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിച്ചവർക്ക് പൊതുമരാമത്ത് വകുപ്പിൽനിന്ന് നഷ്ടപരിഹാരം കൊടുക്കാൻ വ്യവസ്ഥകളില്ല എന്നും ദേശീയപാത 183, 183എ, 966ബി, 766, 185 എന്നിവയുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.

English Summary: Minister PA Mohammed Riyas on Death on Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com