ADVERTISEMENT

തിരുവനന്തപുരം∙ പദവിക്ക് യോജിച്ച രീതിയിൽ പ്രവർത്തിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം രാഷ്ട്രപതിക്കു കത്തയച്ചു. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവർത്തനങ്ങളില്‍ ഇടപെടാതിരിക്കാൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കില്ലെന്നാണ് ഗവർണർ പ്രഖ്യാപിച്ചിരിക്കുന്നത്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയും നിയമവും പരിരക്ഷിക്കാൻ ഗവർണർ പ്രതിജ്ഞാബദ്ധമാണ്. 

പഴഞ്ചൊല്ലിൽ പറയുന്നതുപോലെ തുരുമ്പെടുത്ത സ്വർണമായി ഗവർണർ മാറി. ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നു പറയുന്നത് കാബിനറ്റ് സംവിധാനം ഉൾപ്പെടുന്ന പാർലമെന്ററി ജനാധിപത്യമാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ഇടനിലക്കാരനാണ് ഗവർണർ. സ്വന്തം രാഷ്ട്രീയം പ്രകടിപ്പിക്കാൻ ഗവർണർ പദവി ഉപയോഗിക്കാൻ പാടില്ലെന്ന് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചൂണ്ടിക്കാട്ടിയ കാര്യവും കത്തിൽ പറയുന്നു.

English Summary: Binoy Viswam writes to Indian President against Governor Arif Mohammed Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com