ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ എട്ടു വയസുകാരനെ അച്ഛന്റെ അനുജൻ ബിയര്‍ കുടിപ്പിച്ചു. ‘കുടിയെടാ, ആരു ചോദിക്കാന്‍’ എന്നു പറഞ്ഞാണ് പൊതു സ്ഥലത്തുവച്ചു ബിയർ നിർബന്ധിച്ചു കുടിപ്പിച്ചത്. അച്ഛന്റെ അനുജൻ മനുവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. 

കുട്ടി ബിയർ കുടിക്കുന്നതിന്റെ ദൃശ്യങ്ങളും മനു പകർത്തിയിരുന്നു. തിരുവോണ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ട ചൈൽഡ് ലൈൻ പ്രവർത്തകരാണു പൊലീസിനെ വിവരം അറിയിച്ചത്.

പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി എടുത്തു. നടന്ന കാര്യങ്ങൾ കുട്ടി പൊലീസിനോടു പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.

English Summary: Father's brother forced 8 year old child to drink beer in public place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com