സോളർ പീഡനക്കേസ്: അബ്ദുല്ലക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

AP Abdullakutty (File Photo: J Suresh)
എ.പി.അബ്ദുല്ലക്കുട്ടി (File Photo: J Suresh)
SHARE

തിരുവനന്തപുരം∙ സോളർ പീഡനക്കേസിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്തത്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ആദ്യമായാണ് അബ്ദുല്ലക്കുട്ടിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. 

സോളർ കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളാണ് സിബിഐ റജിസ്റ്റർ ചെയ്‌തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ എംപി, അടൂർപ്രകാശ്, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെ ആറ് എഫ്ഐആർ‌ റജിസ്റ്റർ ചെയ്തായിരുന്നു സിബിഐ അന്വേഷണം. ഈ വർഷം ഓഗസ്റ്റിൽ കെ.സി.വേണുഗോപാലിനെ സിബിഐ ഡൽഹിയിൽ വച്ച് ചോദ്യം ചെയ്തിരുന്നു. 

English Summary: Solar Rape Case: CBI quizzes AP Abdullakutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}