ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ പാസാക്കി അയച്ച ബില്ലുകള്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറി വി.പി.ജോയിയും കൂടിക്കാഴ്ച നടത്തി. രാജ്ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച 11 ബില്ലുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും. സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ച് ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതോടെ ഗവര്‍ണറും നിലപാട് കടുപ്പിക്കുകയായിരുന്നു. വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള പണം വിനിയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ലോകയുക്ത വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ അനുനയിപ്പിക്കുകയെന്നത് സര്‍ക്കാരിന് നിര്‍ണായകമാണ്.

English Summary: MB Rajesh, Chief secretary meeting with Governor updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com