രാജസ്ഥാൻ ബിജെപി എംഎൽഎ പശുവുമായി നിയമസഭയിൽ; പശു ഓടിപ്പോയി – വിഡിയോ

Suresh Singh Rawat, Cow to assembly | Video Grab: Twitter, @SurrbhiM
സുരേഷ് സിങ് റാവത്ത് പശുവുമായി നിയമസഭയിൽ എത്തിയപ്പോൾ. (Video Grab: Twitter, @SurrbhiM)
SHARE

ജയ്പുർ∙ കന്നുകാലികൾക്കിടയിലെ ത്വക്ക് രോഗത്തെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ബിജെപി എംഎൽഎ രാജസ്ഥാൻ നിയമസഭയിൽ പശുവുമായി എത്തി. എന്നാൽ, എംഎൽഎ നിയമസഭാ വളപ്പിലെത്തും മുൻപ് പശു ‘ഓടിരക്ഷപ്പെട്ടു’. സുരേഷ് സിങ് റാവത്താണ് തിങ്കളാഴ്ച പശുവുമായി എത്തിയത്. 

നിയമസഭാ ഗേറ്റിനു പുറത്തു റാവത്ത് മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ പശു ഓടി പോവുകയായിരുന്നു. പശുക്കൾ ത്വക്ക് രോഗബാധിതരാണെന്നും എന്നാൽ സംസ്ഥാന സർക്കാർ ഗാഢനിദ്രയിലാണെന്നും കയ്യിൽ വടിയും പിടിച്ച് എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു. ഈ രോഗത്തെത്തുറിച്ചു ശ്രദ്ധയുണ്ടാക്കാൻ പശുവിനെ വിധാൻ സഭയിലേക്ക് കൊണ്ടുവന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെയാണ് പശു ‘ഓടിരക്ഷപ്പെട്ടത്’. 

തിങ്കളാഴ്ചത്തെ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം 59,027 കന്നുകാലികൾ ത്വക്ക് രോഗം ബാധിച്ച് ചത്തു. 13,02,907 കന്നുകാലികൾക്കു രോഗം ബാധിച്ചിട്ടുണ്ട്.

English Summary: Rajasthan BJP MLA brings cow to assembly to protest against government, it runs away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}