ADVERTISEMENT

മുംബൈ∙ 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപി – വിരുദ്ധ കൂട്ടായ്മയ്ക്കായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കോൺഗ്രസുമായി ചേർന്നുപോകുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ദേശീയ താൽപര്യം മുൻനിർത്തി കോൺഗ്രസുമായുള്ള അഭിപ്രായഭിന്നതകൾ മാറ്റിവയ്ക്കാൻ അവർ തയാറാണെന്നും മുംബൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ പവാർ പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല എന്നിവരും താനും മറ്റു ചില സംസ്ഥാനങ്ങളിലെ നേതാക്കന്മാർക്കും ബിജെപിക്ക് എതിരെ കോൺഗ്രസുമായി ചേരുന്നതിൽ വിരോധം ഉള്ളവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമത ബാനർജി ഇക്കാര്യം സ്വകാര്യസംഭാഷണത്തിൽ തന്നോടു പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ബംഗാൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും സഖ്യത്തിൽ മത്സരിച്ച് ബിജെപിക്ക് കൂടുതൽ സീറ്റുകൾ നേടാൻ സാഹചര്യം ഒരുക്കിക്കൊടുത്തുവെന്ന വികാരമാണ് തൃണമൂലിന് ഉള്ളത്. ഇക്കാര്യത്തിൽ പാർട്ടിയുടെ താഴേത്തലം മുതൽ മുകളിൽവരെ നിരാശരായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ മാറ്റം വരുത്താൻ മമത തയാറാണെന്നും പവാർ കൂട്ടിച്ചേർത്തു.

English Summary: Sharad Pawar’s BIG claim ahead of 2024 polls: ‘Mamata Banerjee READY to BURY all differences with Congress’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com