ADVERTISEMENT

ന്യൂഡൽഹി∙ സീമാപുര്‍ മേഖലയില്‍ റോഡ് ഡിവൈഡറില്‍ രാത്രി ഉറങ്ങിക്കിടന്നവര്‍ക്കു മേല്‍ അതിവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. ഡൽഹി സീമാപുരിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. 

കരീം(52), ഛോട്ടെ ഖാൻ(25), ഷാ അലാം(38), രാഹു(45) എന്നിവരാണ് മരിച്ചത്. റോഡിലെ ഡിവൈഡറിൽ കിടന്നുറങ്ങുകയായിരുന്നു ഇവർ. മനീഷ്(16), പ്രദീപ്(30) എന്നിവർക്കാണ് പരുക്കേറ്റത്. റോഡിലെ ഡിവൈഡറിൽ മൃതദേഹം കിടക്കുന്നതു അതിനു സമീപം വൈദ്യുതി തൂൺ വീണുകിടക്കുന്നതും ഇതുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. സംഭവത്തിനു പിന്നാലെ ട്രക്കുമായി ഡ്രൈവർ രക്ഷപ്പെട്ടെന്നും ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് ഡിപ്പോയ്ക്കു സമീപം സമാനരീതിയിൽ നടന്ന അപകടത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. 

English Sumamry: Speeding Truck Runs Over People Sleeping On Delhi Road Divider, 4 Killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com