സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടി: പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവർണർ

arif-mohammad-khan-speaks
ആരിഫ് മുഹമ്മദ് ഖാൻ (വിഡിയോ ദൃശ്യം)
SHARE

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഗവർണർ നിരസിച്ചു. നവംബർ ഒന്നിലെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് ഗവർണറെ ക്ഷണിച്ചത്. എക്സൈസ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറി വി.പി. ജോയിയും രാജ്ഭവനിലെത്തി ഗവർണറെ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും ഗവർണർ മന്ത്രിയെ അറിയിച്ചു.

ലഹരിക്കെതിരെ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെയാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. യുവാക്കള്‍, വിദ്യാര്‍ഥികള്‍,  മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മത – സാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, സാമൂഹിക സാംസ്കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഈ ക്യാംപയിനില്‍ അണിചേര്‍ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സിനിമ, സീരിയല്‍, സ്പോര്‍ട്സ് മേഖലയിലെ പ്രമുഖരും ക്യാംപയിനു പിന്തുണ നല്‍കും.

നവംബര്‍ ഒന്നിനു സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ഥികളെയും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കും. ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബുകള്‍, എന്നിവിടങ്ങളില്‍ ജനജാഗ്രതാ സദസും സംഘടിപ്പിക്കും.

English Summary: The governor declined invitation to participate in the anti-drug campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA