Premium

‘രണ്ടാം പഞ്ചാബാ’കുമോ ഗുജറാത്ത്? അതോ കേജ്‌രിവാൾ കോൺഗ്രസിന് ‘ആപ്പ്’ വയ്ക്കുമോ?

HIGHLIGHTS
  • ഡിസംബറിൽ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ പതിപ്പിച്ച് രാജ്യം
  • സ്ഥാനാർഥി പ്രഖ്യാപനവുമായി ഒരു മുഴം മുൻപേ ആം ആദ്മി
  • വാഗ്ദാനപ്പെരുമഴയുമായി കോൺഗ്രസും ബിജെപിയും ആം ആദ്മി പാർട്ടിയും
Mod-Rahul
നരേന്ദ്ര മോദി, അരവിന്ദ് കേജ്‌രിവാൾ, രാഹുൽ ഗാന്ധി (Manorama Online Premium)
SHARE

ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയച്ചൂടിലേക്ക് ഗുജറാത്ത് ചുവടുവയ്ക്കുകയാണ്. ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് എന്നതിനപ്പുറം, രാജ്യമാകെ ശ്രദ്ധിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന് ഇനി മൂന്നു മാസം പോലും തികച്ചുകിട്ടില്ല. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏറെ മുൻപുതന്നെ, ഭരണകക്ഷിയായ ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പ്രചാരണത്തിനു തിരികൊളുത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെത്തി പരിവർത്തൻ സങ്കൽപ് കൺവൻഷനുകൾക്കു തുടക്കം കുറിച്ച രാഹുൽ ഗാന്ധി, ഭാരത് ജോഡോ യാത്ര കഴിഞ്ഞാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കൂടുതൽ സജീവമാകും. എന്നാൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് ഇവരുടെയൊന്നും പ്രതീക്ഷിത നീക്കങ്ങളല്ല. ഡൽഹിയിൽനിന്നെത്തി സംസ്ഥാനഭരണം പിടിക്കുമെന്നു പ്രഖ്യാപിച്ച അരവിന്ദ് കേജ്‌രിവാളിന്റെ മാസ് എൻട്രിയാണ്. പഞ്ചാബിൽ ശക്തമായ രാഷ്ട്രീയ അടിത്തറയുണ്ടായിരുന്ന കോൺഗ്രസിനെ തറപറ്റിച്ച്, രാജ്യത്ത് ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ഒന്നിലേറെ സംസ്ഥാനങ്ങൾ ഭരിക്കുന്ന ഏക കക്ഷിയായി മാറിയ ആം ആദ്മിപാർട്ടി ആ ചരിത്രം ഗുജറാത്തിലും ആവർത്തിക്കുമെന്നാണു പ്രഖ്യാപിക്കുന്നത്. രണ്ടു ദശാബ്ദക്കാലത്തെ ബിജെപി ഭരണം ജനങ്ങൾക്കു മടുത്തുകഴിഞ്ഞെന്നും അവരെ തൂത്തെറിയാൻ ശേഷിയില്ലാത്ത കോൺഗ്രസിനു പകരം ജനങ്ങൾ തങ്ങൾക്കു വോട്ടുചെയ്യുമെന്നും കേജ്‌രിവാൾ പറയുന്നു. കഴിഞ്ഞ തവണ ഭരണം പിടിച്ചെടുക്കുമെന്ന പ്രതീതിയുയർത്തുകയും ശക്തമായ മത്സരം കാഴ്ചവച്ച് നേരിയ വ്യത്യാസത്തിന് കീഴടങ്ങുകയും ചെയ്ത കോൺഗ്രസാണെങ്കിൽ ഇത്തവണ ചരിത്രം തിരുത്താനാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ആം ആദ്മി പാർട്ടിയുടെ കടന്നുവരവ് കാര്യങ്ങൾ തകിടം മറിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. കോൺഗ്രസിനു ലഭിക്കേണ്ട വോട്ടുകളിൽ വലിയൊരു പങ്ക് കേജ്‌രിവാളിന്റെ പാർട്ടി പിടിക്കുന്നതോടെ നരേന്ദ്ര മോദിയുടെ സംസ്ഥാനത്ത് ഭരണം അനായാസം നിലനിർത്താനാവുമെന്ന ഗൂഢമായ ആഹ്ളാദത്തിലാണ് ബിജെപി. രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത് ഈയൊരു സമവാക്യത്തിലേക്കാണ്. കേജ്‌രിവാൾ ഗുജറാത്തിനെ മറ്റൊരു പഞ്ചാബാക്കുമോ, അതോ വോട്ടു പിളർത്തി ബിജെപിയുടെ വഴി സുഗമമാക്കുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}