ഉത്തരാഖണ്ഡില്‍ ഉരുൾപൊട്ടൽ; കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം കുടുങ്ങി

Mail This Article
×
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച വൈകിട്ട് 3.15നാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം പതിനായിരത്തോളം തീർഥാടകരും ആയിരത്തോളം വാഹനങ്ങളും റോഡിൽ കുടുങ്ങി. ആളപായമില്ല.

റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യാൻ ബിആർഒ എൻജിനീയർമാർ ശ്രമിക്കുന്നുണ്ട്. രണ്ടു ദിവസത്തേക്ക് മഴ മാറിനിന്നാൽ മാത്രമേ നീക്കാനാകൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഉരുൾപൊട്ടലിനെ തുടർന്ന് കേദാർനാഥ്, യമുനോത്രി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിന് വിലക്കേർപ്പെടുത്തി. റോഡുകളിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള മുറികളിൽ താമസിക്കാൻ തീർഥാടകർക്ക് സൈന്യം നിർദേശം നൽകി.

English Summary: Massive Landslide In Uttarakhand
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.