Premium

അന്ന് നേട്ടംകൊയ്ത് താമര; ബിജെപിക്കെതിരെ വരുമോ 'ത്രിവേണി സംഘം?';നിർണായക നീക്കം

HIGHLIGHTS
  • ത്രിവേണി സംഘത്തിന്റെ പുനരുജ്ജീവനം ബിജെപിക്കു ഭീഷണിയാകുമോ?
  • പിന്നാക്ക വിഭാഗക്കാരുടെ ഏകീകരണം ഉത്തരേന്ത്യയിൽ മാറ്റം വരുത്തുമോ?
  • 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിതീഷ് കുമാറിന്റെ നിർണായക നീക്കം
nitish-sonia-lalu-main
2007ൽ ബിഹാറിലെ പട്‌നയിൽ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കാനെത്തിയ നിതീഷ് കുമാർ, സോണിയ ഗാന്ധി. ലാലു പ്രസാദ് യാദവ് എന്നിവർ. ചിത്രം: DESHAKALYAN CHOWDHURY / AFP
SHARE

ബിഹാറിലും മറ്റ് ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലും ജനതാദൾ യുണൈറ്റഡിനെ ബിജെപി ഒന്നാകെ വിഴുങ്ങുന്നതു കണ്ട്, ഗതികെട്ടാണ് എൻഡിഎ കൂടാരത്തിൽനിന്ന് നിതീഷ് കുമാർ രായ്ക്കു രാമാനം പുറത്തുചാടിയത്. നേരെ പോയി പ്രതിപക്ഷത്തിനൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തു. അവിടെയും തീർന്നില്ല നിതീഷിന്റെ ‘കലിപ്പ്’. പതിറ്റാണ്ടുകൾ പഴക്കമുള്ള ‘ത്രിവേണി സംഘ’ത്തെ പുനരുജ്ജീവിപ്പിക്കാനാണ് ബിഹാർ മുഖ്യമന്ത്രിയായ ഈ ജെഡിയു തലവന്റെ നീക്കം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണു ലക്ഷ്യം. അതിനു മുൻപ് ത്രിവേണി സംഘം ക്ലിക്കായാൽ ബിജെപിയുടെ വിജയ പ്രതീക്ഷകളെ തകിടം മറിക്കാൻ പോന്നതാകും അത്. എന്താണ് ഈ ത്രിവേണി സംഘം? കുർമികളും കുശ്വാഹകളും യാദവരും അടങ്ങിയ ഈ സംഘം ഒരു കാലത്ത് തിരഞ്ഞെടുപ്പുകളിലെ സുപ്രധാന വിജയ ഫോർമുലയായിരുന്നു. ഇതു തകർന്നതു സഹായകരമായതാകട്ടെ ബിജെപിക്കും. ചരിത്രം അറിയാവുന്നതിനാൽത്തന്നെ നിതീഷ് കുമാറിന്റെ നീക്കത്തിനു പൂർണ പിന്തുണയുമായി ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി രംഗത്തെത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പോസ്റ്റർ പ്രചാരണമുൾപ്പെടെ വ്യാപകമായി. ‘യുപി + ബിഹാർ = ഗയി മോദി സർക്കാർ’ എന്നെഴുതിയ പോസ്റ്ററുകളിൽ നിതീഷിന്റെയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെയും ചിത്രങ്ങളുമുണ്ട്. ത്രിവേണി സംഘത്തിന്റെ പുനരുജ്ജീവനം ബിജെപിക്കു ഭീഷണിയാകുമോ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}