ADVERTISEMENT

കൊച്ചി∙ കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ത്യയുടെ ആദർശത്തിന്റെ പ്രതിരൂപമാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം. അധ്യക്ഷൻ ആരായാലും അത് ഉൾക്കൊണ്ട് പ്രവർത്തിക്കണം. തന്റെ നിലപാട് കോൺഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിക്കാൻ താൽപര്യമില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു.

‘ഭാരത് ജോഡോ യാത്രയെ ഇടതുപക്ഷത്തിന് ആക്ഷേപിക്കാനാവില്ല. യാത്രയെ പുറമെ ആക്ഷേപിച്ചാലും ആശയത്തെ അവർക്ക് തള്ളിക്കളയാനാവില്ല. ആത്മാർഥതയോടെ ഒരു നേതാവും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറയില്ല.’– രാഹുൽഗാന്ധി പറഞ്ഞു.

എല്ലാത്തരം വർഗീയതയും എതിർക്കപ്പെടേണ്ടതാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

English Summary: Rahul Gandhi on congress president election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com