ADVERTISEMENT

ന്യൂഡല്‍ഹി∙ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഡല്‍ഹിയില്‍ മുസ്‌ലിം പള്ളി സന്ദര്‍ശിച്ച് മുഖ്യ പുരോഹിതനുമായി ചര്‍ച്ച നടത്തി. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവിയായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറിലേറെ ചര്‍ച്ച നടത്തി.

രാജ്യത്തിന് മികച്ച സന്ദേശം നല്‍കുന്ന കൂടിക്കാഴ്ചയായിരുന്നുവെന്നും ഒരു കുടുംബത്തെപ്പോലെ ചര്‍ച്ചകള്‍ നടത്തിയെന്നും ഉമര്‍ അഹമ്മദിന്റെ മകന്‍ സുഹൈബ് ഇല്യാസി പറഞ്ഞു. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് അവര്‍ എത്തിയതു തന്നെ ആശ്ചര്യപ്പെടുത്തിയെന്നും സുഹൈബ് പറഞ്ഞു.

കഴിഞ്ഞ ദിവസം അഞ്ച് മുസ്‌ലിം പ്രമുഖരുമായി മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് പള്ളിയിലെത്തി മുഖ്യപുരോഹിതനുമായി കൂടിക്കാഴ്ച നടത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആര്‍എസ്എസ് വക്താവ് സുനില്‍ അംബേക്കര്‍ പറഞ്ഞു.

English Summary: RSS Chief Mohan Bhagwat Visits Mosque In Outreach To Muslims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com