Premium

മാവോയുടെ കാലത്ത് പാർട്ടിവിരുദ്ധന്റെ മകൻ; ഇനി ചൈനയിലെ 'പരമോന്നത' പാർട്ടിക്കാരൻ?

HIGHLIGHTS
  • മാവോയുടെ കാലത്ത് ചൈനീസ് കുഗ്രാമത്തിലെ ഗുഹയിലായിരുന്നോ ഷി ചിൻപിങ്?
  • മാവോ സെദുങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും വലിയ നേതാവാകുമോ ഷി?
  • പാർട്ടി കോൺഗ്രസിൽ ഷിയ്ക്കു വെല്ലുവിളിയുയർത്താൻ ആരാണുള്ളത്!
  • ‘യാങ്സി നദിയിൽ മുട്ട പൊട്ടിച്ചൊഴിക്കുന്നതാണോ ചൈനീസ് സോഷ്യലിസം?’
Xi Jinping
ഷി ചിൻപിങ്. Creative Image: Sergei BOBYLYOV / SPUTNIK / AFP/ STR / CHINA OUT
SHARE

കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം അതിന്റെ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ഘട്ടത്തിലേക്കു കടക്കുന്നു. ഭാവി ലോകക്രമത്തിൽ ചൈനയുടെ സ്ഥാനം എന്തായിരിക്കണമെന്നു നിശ്ചയിക്കുന്ന സുപ്രധാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ബെയ്ജിങ്ങില്‍ അവസാനഘട്ടത്തിലാണ്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഏറ്റവും പരമാധികാര സമിതിയായ പാർട്ടി കോൺഗ്രസ് ടിയാനന്മൻ സ്ക്വയറിലെ പീപ്പിൾസ് ഗ്രേറ്റ് ഹാളില്‍ ഒക്ടോബര്‍ 16നാണ് ആരംഭിക്കുക. നടപടിക്രമങ്ങള്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കും. പാർട്ടി കോൺഗ്രസ് വേദിയിലെ ചർച്ചകളും തീരുമാനങ്ങളും ചൈനയുടെ മാത്രമല്ല, ലോകത്തിന്റെയാകെ ഗതി നിർണയിക്കാൻ പോന്നതാകും. ചൈനീസ് പ്രസിഡന്റ്, കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി, മിലിട്ടറി കമ്മിഷൻ ചെയർമാൻ എന്നീ നിലകളിൽ രണ്ടു ടേം പൂർത്തീകരിച്ച ഷി ചിൻപിങ്, പരമോന്നത നേതാവെന്ന സ്ഥാനം നിലനിർത്തുമെന്നു തന്നെയാണു നിരീക്ഷകർ കരുതുന്നത്. പ്രസിഡന്റ് സ്ഥാനത്ത് 5 വർഷം വീതമുള്ള രണ്ടു ടേം എന്നതായിരുന്നു ചൈനയിലെ കീഴ്‌വഴക്കം. 68 വയസ്സാണു വിരമിക്കൽ പ്രായം. എന്നാൽ, 2018ൽ ഭരണഘടനാഭേദഗതിയിലൂടെ ഈ നിയമം ചൈനീസ് പാർലമെന്റ് നീക്കം ചെയ്തു. ഷിയ്ക്ക് ആജീവനാന്തകാലം പ്രസിഡന്റ് പദവിയിൽ തുടരാൻ വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. ഭേദഗതിയെ 2958 അംഗങ്ങൾ അനുകൂലിച്ചപ്പോൾ വെറും 2 പേർ മാത്രമാണ് എതിർത്തത്. 2012ൽ അധികാരത്തിലെത്തിയ, ഇപ്പോൾ 69കാരനായ ഷിയുടെ പിന്തുടർച്ച തീരുമാനിക്കുന്നതിൽ തവണയും പ്രായപരിധിയുമൊന്നും മാനദണ്ഡമാകില്ലെന്നർഥം. അധികാരസ്ഥാനത്ത് ഷി ചിൻപിങ് ഇനി കൂടുതൽ കരുത്താർജിക്കുമോ? എതിർപ്പിന്റെ ശക്തി കുറയ്ക്കാൻ പാർട്ടിയുടെ ഉന്നതാധികാരസമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഷി തന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റുമോ? അധികാരസ്ഥാനത്തിനു ഭാവിയിൽ വെല്ലുവിളിയുയർത്താൻ ഇടയുള്ളവരെ ഒതുക്കുമോ? യുഎസ് കേന്ദ്രീകൃതമായ ലോകക്രമത്തിനുണ്ടാകുന്ന ഇടർച്ചയ്ക്ക് ആക്കം കൂട്ടുന്ന തീരുമാനങ്ങൾ പാർട്ടി കോൺഗ്രസിൽ ഉണ്ടാകുമോ? ചെയർമാൻ മാവോ സെദുങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും വലിയ നേതാവ് എന്ന സ്ഥാനത്തേക്ക് ഉയരുന്ന ഷി ചൈനയെ എങ്ങോട്ടാകും നയിക്കുക? പാർട്ടി കോൺഗ്രസ് ഉത്തരം തേടുന്ന ചോദ്യങ്ങൾ ഒട്ടേറെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}