ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിൻ‍. കഞ്ചാവുകേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. താൻ കുറ്റം ചെയ്തിട്ടില്ല. തെളിവുകൾ ഉണ്ടാക്കിയത്. തന്റെ കൂടെയുള്ളവരെ പലരെയും കേസിലുൾപ്പെടുത്തുമെന്ന് പറഞ്ഞുവെന്നും ജിതിൻ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് ജിതിനെ മൺവിളയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. സിപിഎം പ്രവർത്തകർ കെപിസിസി ഓഫിസ് ആക്രമിച്ചതിലും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ചതിലുമുള്ള പ്രതിഷേധ സൂചകമായാണ് എകെജി സെന്റർ ആക്രമിച്ചതെന്നു പ്രതി സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൃത്യം നടത്തുന്നതിനു മുൻപ് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നു പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.ആക്രമണത്തിനു പിന്നിൽ ജിതിനാണെന്നു സൂചന ലഭിച്ചത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നുമാണെന്ന് പൊലീസ് പറയുന്നു.ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്റർ ആക്രമിക്കപ്പെട്ടത്.

അതേസമയം, എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി ബന്ധമെന്ന് എൽഡിഎഫ് ഇ.പി.ജയരാജന്‍ പറഞ്ഞു. പ്രതിയെ പിടിച്ച പൊലീസിന് പൂ‍ച്ചെണ്ട് നല്‍കണം. ബോംബ് നിര്‍മിച്ചിരുന്ന കണ്ണൂര്‍കാലത്തില്‍ നിന്നുമാറി കെപിസിസി പ്രസി‍ഡന്‍റിന്‍റെ നിലവാരത്തിലേക്ക് സുധാകരന്‍ ഉയരണമെന്നും ജയരാജന്‍ പറഞ്ഞു.

English Summary: Did'nt commit crime, police threatened; Jithin accused in AKG Centre attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com