‘സൂപ്പർ സിഎം’; മുഖ്യമന്ത്രി ഷിൻഡെയുടെ കസേരയിൽ മകൻ, ചിത്രത്തെച്ചൊല്ലി വിവാദം

shrikant shinde enath shinde
ഏക്നാഥ് ഷിൻഡെയുടെ കസേരയിലിരിക്കുന്ന മകൻ ശ്രീകാന്ത് ഷിൻഡെ. Photo: Manorama News
SHARE

മുംബൈ ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ ചിത്രം പങ്കിട്ട് വിമർശനവുമായി എൻസിപി. മുഖ്യമന്ത്രിയുടെ കസേരയിൽ മകൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ‘സൂപ്പർ സിഎം’ ആയ ശ്രീകാന്ത് ഷിൻഡെയ്ക്ക് ആശംസകൾ എന്നാണ് എൻസിപി നേതാവ് രവികാന്ത് വർപെ ട്വിറ്ററിൽ കുറിച്ചത്.

‘മുഖ്യമന്ത്രിയുടെ അഭാവത്തിൽ മകനാണ് ഇപ്പോൾ ചുമതല. ജനാധിപത്യത്തെ കഴുത്തുഞെരിച്ചു കൊല്ലുകയാണ്. എന്തൊരു രാജധർമമാണ് ഇത്?’– രവികാന്ത് ചോദിക്കുന്നു. ഇത് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നുള്ള ചിത്രമാണെന്നും ഏക്നാഥ് ഷിൻഡെ ദിവസം 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യാറുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അനുകൂലികളുടെ പ്രതികരണം.

English Summary: Fresh Sena vs Sena Row: Pic of Shinde's Son on CM Chair Goes Viral; Oppn Fumes, Throws 'Super CM' Dig

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}