സ്കൂളിലെ ശുചിമുറി കൈകൊണ്ട് തേച്ചുരച്ച് കഴുകി ബിജെപി എംപി; വിഡിയോ വൈറൽ

janardan-mishra
ശുചിമുറി കൈകൊണ്ട് വൃത്തിയാക്കുന്ന ജനാർദൻ മിശ്ര. Photo: @Janardan_BJP / Twitter
SHARE

ഭോപാൽ ∙ ഗേൾസ് സ്കൂളിലെ ശുചിമുറി കൈകൊണ്ട് വൃത്തിയാക്കി ബിജെപി എംപി ജനാർദൻ മിശ്ര. മധ്യപ്രദേശിൽ നിന്നുള്ള എംപിയാണ് ഇദ്ദേഹം. യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സ്കൂളിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ യജ്ഞത്തിന് തുടക്കം കുറിക്കാനാണ് എംപി എത്തിയത്. ഇതിനിടെയാണ് സ്കൂളിലെ ശുചിമുറിയുടെ മോശം അവസ്ഥ അദ്ദേഹം കണ്ടത്. ഇതോടെ ബാത്ത്റൂം ബ്രഷ് പോലുമില്ലാതെ കൈകൊണ്ടുതന്നെ ക്ലോസറ്റ് അടക്കം തേച്ചുരച്ച് കഴുകി.

ഒരു ബക്കറ്റിൽ‌ വെള്ളവുമായി ഇരുന്ന് ജനാർദൻ മിശ്ര ശുചിമുറി കഴുകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ‌ വൈറലായി. വൃത്തിയും ശുചിത്വവും പാലിക്കുക എന്നത് ഒരാളുടെ കടമയാണെന്നാണ് ഗാന്ധിജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരിക്കുന്നത് എന്നായിരുന്നു ഇതേപ്പറ്റി അദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായല്ല ഇത്തരം ശുചിത്വ പരിപാടികളിൽ താൻ ഭാഗമാകുന്നത് എന്നും കൂട്ടിച്ചേർത്തു. തന്റെ മണ്ഡലത്തിലെ ഒരു പ്രൈമറി സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോയും തെരുവ് വൃത്തിയാക്കുന്ന മറ്റൊരു വിഡിയോയും മുൻപ് ജനാർദൻ മിശ്ര പങ്കുവച്ചിരുന്നു.

English Summary: Viral Video: Madhya Pradesh BJP MP Cleans School Toilet With Bare Hands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}