കോട്ടയത്ത് ബസിനു നേരെ കല്ലേറ്; വനിതാ ‍ഡോക്ടറുടെ വിരൽ ഒടിഞ്ഞു, ശസ്ത്രക്രിയ

mc-road-ksrtc-1
എംസി റോഡിൽ കുറിച്ചിക്കു സമീപം തകർത്ത കെഎസ്ആർടിസി ബസ്. ചിത്രം∙ അരുൺ ജോൺ
SHARE

കോട്ടയം∙ കുറിച്ചി ഔട്ട് പോസ്റ്റിൽ പോപ്പുലർ ഫ്രണ്ടുകാർ കെഎസ്ആർടിസി ബസിനുനേരെ നടത്തിയ കല്ലേറിൽ വനിത ഡോക്ടറുടെ കൈവിരലൊടിഞ്ഞു. ചങ്ങനാശേരി ജനറൽ ആശുപത്രി സിഎംഒ (ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ) ഡോ. അമല കെ. ജോസഫിനാണ് പരുക്കേറ്റത്. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ കൈവിരലിനു ശസ്ത്രക്രിയ നടത്തി.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ഏറ്റുമാനൂർ സ്വദേശിനിയായ ഡോക്ടർ വ്യാഴാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

കോട്ടയം നഗരത്തിൽ പൊലീസ് സംരക്ഷണത്തിലാണു കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. കുറിച്ചിയിൽ തുറന്നു പ്രവർത്തിച്ച ഹോട്ടലിന് നേരെയും കല്ലേറുണ്ടായി. എംസി റോഡിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് അക്രമമുണ്ടായത്. ഹോട്ടലിനു മുൻഭാഗത്തുള്ള ഗ്ലാസുകൾ തകർന്നു.

English Summary: Doctor injured in Popular Front attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}