ADVERTISEMENT

കണ്ണൂർ ∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഹർത്താലിനിടെ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബേറ്. ലോറിയുടെ മുൻഭാഗത്തെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍ ചരക്ക് ഇറക്കിയ ശേഷം തലശ്ശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്.

ആർക്കും പരുക്കില്ല. ലോറി ഡ്രൈവറുടെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക്, മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെയും ബോംബേറുണ്ടായി. ഓഫിസിലെ കിടക്കയ്ക്ക് തീപിടിക്കുകയും ജനൽ ചില്ല് തകരുകയും ചെയ്തു. 

English Summary: Popular Front Hartal: Petrol bomb attack against lorry in Mattannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com