കോട്ടയത്ത് ഹോട്ടലിന് നേരേ ബൈക്കിലെത്തി കല്ലേറ്; സിസിടിവി ദൃശ്യം പുറത്ത് – വിഡിയോ

Popular Front Harthal | Kottayam Hotel Attack
കല്ലെറിയുന്നതിന്റെയും പ്രതികളുടെയും സിസിടിവി ദൃശ്യം.
SHARE

കോട്ടയം∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച്, പിഎഫ്ഐ പ്രഖ്യാപിച്ച ഹർത്താലിനിടെ, കോട്ടയം കുറിച്ചിയിൽ ഹോട്ടലിന് നേരേ കല്ലേറ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

എംസി റോഡിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം കാണിച്ചത്. ഒരാൾ ബൈക്കിൽ നിന്നിറങ്ങി ഹോട്ടലിനു മുന്നിൽ ചെന്ന്, ജീവനക്കാരോട് സംസാരിക്കുന്നതിനിടെ, ബൈക്കിലിരുന്നയാൾ കയ്യിൽ കരുതിയിരുന്ന കല്ല് വലിച്ചെറിയുകയായിരുന്നു. 

ഒന്നിലധികം തവണ കല്ലെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ജീവനക്കാരോട് സംസാരിക്കാൻ പോയ ആൾ തിരിച്ചെത്തിയശേഷം ബൈക്കിൽ മടങ്ങിപോയി. ബൈക്ക് സ്റ്റാർട്ട് ആകാത്തതിനെ തുടർന്ന് കുറച്ചുദൂരം തള്ളി നീക്കിയ ശേഷമാണ് കടന്നുകളഞ്ഞത്. കല്ലേറിൽ ഹോട്ടലിനു മുന്‍പിലെ ചില്ലുകൾ തകർന്നു.

English Summary: Popular Front Hartal: Protesters attacked hotel in Kottayam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}