ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ നാലാം വട്ട ചർച്ചയിലും സമവായമായില്ല. സമരസമിതി മുന്നോട്ടു വച്ച ഏഴ് ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ ഉറപ്പു ലഭിച്ചിട്ടില്ലെന്നും, വ്യക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും സമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെരേര മാധ്യമങ്ങളോടു പറഞ്ഞു.

തുറമുഖ നിർമാണം നിർത്തി വച്ച് ഒത്തുതീർപ്പു സാധ്യമല്ലെന്നു മന്ത്രിസഭാ ഉപസമിതി ആവർത്തിച്ചു. തീരശോഷണം പഠിക്കാൻ സമിതിയെ നിയോഗിക്കും. കൂടിയോലോചനകൾക്കുശേഷം തിങ്കളാഴ്‍ച തീരുമാനം അറിയിക്കാമെന്നു സമരസമിതി അറിയിച്ചെന്നും മന്ത്രിമാരായ കെ.രാജൻ, വി.അബ്ദുറഹ്മാൻ, വി.ശിവൻകുട്ടി എന്നിവർ പറഞ്ഞു.

English Summary: Vizhinjam talks with the cabinet committee fail, and the stalemate continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com