ADVERTISEMENT

ആലപ്പുഴ ∙ കർഷകന്റെ ഫാമിലെ രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ കീരികൾ കൂട്ടംചേർന്ന് കടിച്ചുകൊന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡിൽ താമരച്ചാൽ ക്ഷേത്രത്തിനു സമീപം വട്ടച്ചിറ വീട്ടിൽ സുനിലിന്റെ ഫാമിലെ അഞ്ച് ദിവസം മാത്രം പ്രായമുള്ള രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

കീരികൾ കൂട്ടം ചേർന്ന് ആക്രമിച്ചതാകാമെന്നാണ് നിഗമനം. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സുനിൽ പറഞ്ഞു. എട്ടു കൊല്ലമായി കോഴിക്കൃഷി സുനിലിന്റെ ഉപജീവന മാർഗമാണ്. മൃഗസംരക്ഷണ വകുപ്പിലെ ഡോ. ലിറ്റി എം.ചെറിയാന്റെ നേതൃത്വത്തിൽ കോഴികളെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുഴിച്ചിട്ടു.

English Summary: About 2,000 Chickens died in a Poultry Farm at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com