ADVERTISEMENT

കോട്ടയം ∙ പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. ഗിരിദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയും പത്തനംതിട്ട സ്വദേശിയുമായ ആൽവിൻ സാം ഫിലിപ് (18) ആണ് മരിച്ചത്.

സുഹൃത്തുക്കളായ ഏഴു പേരാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ ആൽവിൻ കാൽ വഴുതി ആഴത്തിലേക്ക് പോകുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ടു നാട്ടുകാർ എത്തിയെങ്കിലും ആൽവിനെ കണ്ടെത്താനായില്ല.

തുടർന്ന് കോട്ടയത്തുനിന്നും അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

English Summary: College Student Drowned at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com