ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ശനിയാഴ്ച വൈകിട്ട് നിശാഗന്ധി ഓ‍‍ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരാസ്കാരങ്ങൾ സമർപ്പിച്ചു. മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകള്‍ ഒഴിവാക്കി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രചോദനമാണ്.

state-film-awards-distribution-1
സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിന്റെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉൾപ്പെടെയുള്ളവർ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

സിനിമ കേവലം ഒരു വിനോദം മാത്രമല്ല, സിനിമ ഉന്നതമായ കലാരൂപമാണ്. സിനിമാ- സങ്കേതിക രംഗത്ത് സ്ത്രീകളുടെ പങ്ക് വര്‍ധിച്ചു. അത് ഇനിയും ഉയരണമെന്നും വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപ നല്‍കുമെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. അവാര്‍ഡിന് അര്‍ഹമായ സിനിമകളെ മുഖ്യമന്ത്രി പ്രശംസിച്ചു.

സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി.ദാനിയേൽ പുരസ്‌കാരം സംവിധായകൻ കെ.പി.കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ആജീവനാന്ത പുരസ്‌കാരം മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും നടനുള്ള പുരസ്കാരം ബിജു മേനോൻ, ജോജു ജോർജ് എന്നിവരും ഏറ്റുവാങ്ങി.

state-film-awards-distribution-2
സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിന്റെ സദസ്സ്. ചിത്രം: ആർ.എസ്.ഗോപൻ∙ മനോരമ

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഈ അവാർഡിലൂടെ സ്വന്തമായതെന്ന് ജോജു പ്രതികരിച്ചു. പുരസ്‌കാരം തനിക്ക് തന്നെ സമർപ്പിക്കുന്നെന്നും താൻ അത് അർഹിക്കുന്നെന്നും മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയ രേവതി പറഞ്ഞു. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ ഏറ്റുവാങ്ങി.

2021ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി. ശിവൻകുട്ടി, മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശിപ്പിച്ചു. ‘മലയാള സിനിമ, നാൾവഴികൾ’ റഫറൻസ് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്‌ മന്ത്രി ജി.ആർ.അനിൽ, വി.കെ.പ്രശാന്ത് എംഎൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു.

English Summary: State Film Awards Distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com